നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ കൂടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വീടും സ്ഥലവും നല്‍കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും ശബരീനാഥന് എം എല്‍ എയും. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും ഇവിടെ സന്ദര്‍ശിച്ചിട്ടില്ലെന്നും ശബരീനാഥന് പറഞ്ഞു.