പെണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; തലക്കേറ്റ മാരകമായ മുറിവ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

0
622

കൊല്ലം: കുളത്തൂപ്പുഴയില്‍ യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. ദിനേശിന്റെ തലക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പെണ്‍സുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തലക്ക് ഗുരുതരമായ പരിക്കേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളും ഉണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ് ദിനേശ്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെ രശ്മിയുടെ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here