വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തം: പൂര്‍ണ്ണമായും കത്തി നശിച്ചത് 10 ബെന്‍സ് കാറുകള്‍; 16 കാറുകള്‍ക്ക് കേടുപാടും

0
138

കോഴിക്കോട്: കുന്ദമംഗലത്ത് വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് കാറുകള്‍ കത്തി നശിച്ചു. 10 ബെന്‍സ് കാറുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. രണ്ട് കാറുകള്‍ മാത്രമാണ് ചെറിയ കേടുകളോട് കൂടി പുറത്തെടുക്കാനായത്. അകത്തുണ്ടായിരുന്ന സ്പെയര്‍പാര്‍ടുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. കെട്ടിത്തിന്റെ ചുരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അകത്തുണ്ടായിരുന്ന അലമാരകളും പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാട്കുന്ന് സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്.

തീപിടുത്തത്തില്‍ പത്ത് ബെന്‍സ് കാറുകള്‍ കത്തി നശിച്ചു.
മുക്കം, വെള്ളിമാടുക്കുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 20 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെന്‍സ് കാറുകള്‍ ആണ് പ്രധാനമായും ഇവിടെ റിപ്പയര്‍ ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here