More

  ജോസ് വിഭാഗം ഇനി എങ്ങോട്ട്? ജോസിനും സിപിഎമ്മിനും മുന്നിൽ കടമ്പകളേറെ; സാധ്യതകൾ…

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  മാസങ്ങൾ നീണ്ട അനിശ്ചിത്വത്തിനൊടുവിൽ ജോസ് കെ മാണി വിഭാഗത്തിന്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുത്തിരിക്കുകയാണ്. ജോസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാനുള്ള അർഹത ഇല്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞതോടെ ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ തീരുമാനമായി. യൂഡിഎഫ് നേതൃത്വം ഇനിയും ജോസ് വിഭാഗവുമായി ചർച്ചകൾ നടത്തുമെന്ന് യുഡിഎഫ് വൃത്തങ്ങൾ സൂചന നൽകുന്നെണ്ടെങ്കിലും ജോസ് വിഭാഗം യുഡിഎഫിൽ തുടരുമെന്ന് യാതൊരു ഉറപ്പുമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി വിടുമെന്ന സമ്മര്‍ദ്ദം ഇരുവിഭാഗങ്ങളും ദീര്‍ഘനാളായി യുഡിഎഫില്‍ ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിനായി യുഡിഎഫ് പരമാവധി ശ്രമിച്ചെങ്കിലും വഴങ്ങാന്‍ ഇരുവിഭാഗവും തയ്യാറായില്ല. ഒടുവില്‍ ന്യായവും മുന്നണി മര്യാദകളുമൊക്കെ വെച്ച് തൂക്കി നോക്കിയ യുഡിഎഫ് ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

  യുഡിഎഫിൽ നിന്നും പുറത്താക്കിയ തീരുമാനം; രൂക്ഷവിമർശനവുമായി ജോസ് കെ മാണി

  മുന്നണിക്ക് പുറത്ത് പോയ ജോസ് വിഭാഗത്തിന്റെ നീക്കങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. യുഡിഎഫ് പുറത്തിട്ട ജോസ് ആരുടെ കൂടാരത്തിൽ കയറുമെന്നതാണ് ചോദ്യം. കഴിഞ്ഞ ഭരണകാലയളവില്‍ മാണിക്കെതിരായി പടപൊരുതിയ എല്‍ഡിഎഫ് പാളയത്തില്‍ ചേക്കേറുമോ? ഇനി അതല്ല ബിജെപിക്കൊപ്പം കൂടുമോ? എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. നേരത്തെ യുഡിഎഫ് വിട്ടവർ എൽഡിഎഫിലേക്കും എൽഡിഎഫ് വിട്ടവർ യുഡിഎഫിലേക്കുമാണ് പോകാറ്. അതെ പോലെയുള്ള നീക്കം തന്നെയാണോ ജോസ് വിഭാഗവും നടത്തുന്നത്, അതല്ല പിസി ജോര്‍ജ്ജിനെ പോലെ ബിജെപി സഖ്യത്തിലേക്ക് മാറുമോ എന്നതും ചോദ്യമാണ്. പിസി ജോര്‍ജ്ജ് ഇടക്കാലത്ത് ബിജെപി സഖ്യത്തിലേക്ക് മാറിയെങ്കിലും അദ്ദേഹം തിരികെ പോവുകയും ചെയ്തു.

  ജോസ് പക്ഷവുമായി യുഡിഎഫ് ചര്‍ച്ച തുടര്‍ന്നേക്കും?; തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ചോദ്യചിഹ്‌നം; നയം വ്യക്തമാക്കി എൽഡിഎഫും എൻഡിഎയും

  ജോസിനെ കൂടെ കൂട്ടാന്‍ സിപിഎമ്മിന് താല്‍പര്യം ഉണ്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒട്ടേറ കടമ്പകളാണ് ഇക്കാര്യത്തില്‍ ജോസിനും സിപിഎമ്മിനും മുന്നില്‍ ഉള്ളത്. കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ഇടതുമുന്നണി വ്യത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെഎം മാണിയുടെ സ്മാരകത്തിന് ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചത് ജോസ് കെ മാണിയെ ലക്ഷ്യം വെച്ചാണെന്നും വിലയിരുത്തലുണ്ടായി.

  കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു‍ഡിഎഫിൽ നിന്ന് പുറത്താക്കി

  ജോസിന്‍റെ ഇടത് മുന്നണി പ്രവേശനത്തില്‍ പ്രധാന തടസ്സമായി നിലനില്‍ക്കുന്നത് സിപിഐയുടെ കടുത്ത എതിര്‍പ്പാണ്. ഇടതുമുന്നണി വിപുലീകരണത്തിന്‍റെ പ്രശ്നം ഇപ്പോള്‍ വരുന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടായെന്ന് വരാം. ചിലപ്പോള്‍ വെന്‍റിലേറ്ററിലായെന്നും വരും. അത് അവര്‍ അനുഭവിക്കേണ്ട വിഷയമാണ്. അവരെയൊന്നും രക്ഷിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, നയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തത് ജോസ് വിഭാഗത്തിനെ കൂടെ കൂട്ടാനുള്ള സിപിഎം നീക്കങ്ങൾക്ക് തിരിച്ചടിയാവും.

  എല്‍ഡിഎഫില്‍ ചേക്കേറുന്നതില്‍ ജോസ് പക്ഷത്തിനുള്ളിലും എതിര്‍പ്പ് ശക്തമാണ്. ഇടത് മുന്നണി പ്രവേശനം വലിയ തിരിച്ചടിയാവും മധ്യകേരളത്തില്‍ നല്‍കുകയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വിട്ടുകൊടുക്കേണ്ടി വന്നാലും യുഡിഎഫില്‍ തന്നെ തിരികെ എത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. പിളര്‍പ്പ് ഇതിനെയെല്ലാം മറികടന്ന് ഇടത് മുന്നണിയിലേക്ക് ചേക്കാറാന്‍ തീരുമാനിച്ചാല്‍ ജോസ് വിഭാഗത്തിനുള്ളിലും പിളര്‍പ്പ് ഉണ്ടാകാനും സാധ്യതയുണ്ട്. ഏക ലോകസഭാംഗമായ തോമസ് ചാഴിക്കാടനും പ്രിയം യുഡിഎഫിനോടാണ്. ഈ സാഹചര്യത്തില്‍ മുന്നണിമാറ്റം എന്നത് ജോസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.


  Where’s the Jose section? Jose and CPM make huge strides

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട്...

  കളിക്കളത്തില്‍ വീണ്ടും; ഇംഗ്ലണ്ട് x വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

  ലണ്ടന്‍: ക്രിക്കറ്റ് ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് തീര്‍ത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലെ ടെസ്റ്റ് മത്സരത്തോടെയാണ്...

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

  തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി; വൈറലായി വീഡിയോ

  കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എവിടെ നിന്നെന്നറിയില്ല, വീഡിയോയില്‍ ആരാണെന്നും അറിയില്ല. തിരക്ക് പിടിച്ച...

  വിറങ്ങലിച്ച് ലോകം; ഭീതി പടർത്തി കൊറോണ; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്‍. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.19 കോടി...
  - Advertisement -

  More Articles Like This

  - Advertisement -