കേരളത്തിലെ സ്‌കൂളുകള്‍ എന്ന് തുറക്കും? പ്രതികരണം ഇങ്ങനെ

0
1204

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 15നുശേഷം സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല.

നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നെങ്കിലും കേരളത്തില്‍ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനല്‍കിയത്. സംസ്ഥാനത്ത് വിവാഹങ്ങള്‍ക്ക് 50 ഉം മരണാനന്തരച്ചടങ്ങുകള്‍ക്കും 20 പേരെയും മാത്രമേ അനുവദിക്കൂ.

സാമൂഹിക അകലം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടി. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ 144 പ്രഖ്യാപിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here