ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

0
261

ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌ സുരേഷ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ജസ്റ്റിസ് ഹൊസബെറ്റ്‌ സുരേഷ് മെമ്മോറിയൽ അവാർഡ് അസ്‌ഗർ അലി എഞ്ചിനീയർക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. ജസ്റ്റിസ് സുരേഷിന്റെയും അസ്‌ഗർ അലി എഞ്ചിനീയരുടെയും ശബ്ദം രാജ്യത്തിന്റെ മനഃസാക്ഷിയായിരുന്നുവെന്ന് ജസ്റ്റിസ് എ പി ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ ബിജെപി വ്യവസ്ഥാപിതമായി നശിപ്പിക്കുകയാണ്, ഇപ്പോഴും ഇന്ത്യ ഏടിലെ ജനാധിപത്യ രാജ്യം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുന്ന പല വിധികളും നമ്മുടെ സുപ്രീംകോടതിയിൽ നിന്നും വന്നിട്ടുണ്ട്, നിലവിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ്, അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here