More

    വോഡഫോൺ-ഐഡിയ പുതിയ നിരക്കുകൾ നവംബർ 25 മുതൽ പ്രാബല്യത്തിൽ

    Must Read

    വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് താരിഫ് വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധിപ്പിച്ച വില നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും. പ്ലാനുകള്‍ ഏകദേശം എയര്‍ടെല്ലിന് സമാനമായിരിക്കും. തിങ്കളാഴ്ച നേരത്തെ എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചിരുന്നു. വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് പ്ലാനുകളുടെ പുതിയ വിലയ്ക്ക് കീഴില്‍, കമ്ബനിയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ ഇപ്പോള്‍ 99 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ ഈ പ്ലാന്‍ 76 രൂപയ്ക്കായിരുന്നു. ഈ പ്ലാനില്‍, 99 രൂപയുടെ ടോക്ക് ടൈമും 200എംബി ഡാറ്റയും സെക്കന്‍ഡില്‍ ഒരു പൈസ വോയ്‌സ് താരിഫും ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

    179 രൂപയ്ക്ക് 2 ജിബി ഡാറ്റ ലഭിക്കും ഇത് കൂടാതെ 149 രൂപയുടെ പ്ലാന്‍ 179 രൂപയ്ക്ക് വരും. ഇതില്‍ അണ്‍ലിമിറ്റഡ് കോളിംഗ്, 300 എസ്‌എംഎസ്, 2 ജിബി ഡാറ്റ എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റിയും 28 ദിവസമാണ്. അതേ സമയം, കമ്ബനിയുടെ 219 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ 269 രൂപയ്ക്ക് ലഭ്യമാകും. ഈ പ്ലാന്‍ പ്രകാരം, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് ലഭ്യമാകും.

    വോഡഫോണ്‍ ഐഡിയയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഇപ്പോള്‍ 299 രൂപയ്ക്ക് ലഭിക്കും. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. കമ്ബനിയുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഇപ്പോള്‍ 359 രൂപയ്ക്ക് ലഭ്യമാകും. ഇതിന് കീഴില്‍, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയുടെ ആനുകൂല്യം 28 ദിവസത്തേക്ക് ലഭ്യമാണ്.

    399 രൂപയുടെ പ്ലാനിന്റെ വില 479 രൂപയായി ഉയര്‍ന്നു 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വില ഇപ്പോള്‍ 479 രൂപയായി വര്‍ദ്ധിപ്പിച്ചു. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇതിന് അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. 449 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ 539 രൂപയ്ക്ക് ലഭിക്കും. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇതില്‍, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയുടെ ആനുകൂല്യം ലഭ്യമാകും.

    അതേ സമയം, 379 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ 459 രൂപയ്ക്ക് വരും. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഈ പ്ലാന്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിംഗ്, 1000 എസ്‌എംഎസ്, 6 ജിബി ഡാറ്റ എന്നിവയുടെ ആനുകൂല്യം ലഭിക്കും. www.myvi.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകളുടെ വിവരങ്ങള്‍ പരിശോധിക്കാമെന്ന് കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു. ഈ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നതോടെ വിപണിയിലുള്ള തങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News