ലോക്ക് ഡൗണിന് മറവിൽ പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍ നാട്ടുകാരെ പിഴിയുന്നു; ജനങ്ങൾ ആശങ്കയിൽ

0
86

കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍ നാട്ടുകാരെ പിഴിയുന്നു. ഇന്നലെ ഉണ്ടായിരുന്ന വിലയേക്കാള്‍ വളരെ കൂടുതല്‍ വിലക്കാന്‍ ഇന്ന് പലയിടത്തും പച്ചക്കറികള്‍ വില്‍പന നടത്തുന്നത്.

ഇന്നലെ അറുപത് രൂപയുണ്ടായിരുന്ന ഉള്ളിയ്ക്ക് 35 രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയിരിക്കുന്നത്. ഇരുപത് രൂപയുണ്ടായിരുന്ന തക്കാളിക്ക് ഏകദേശം ഇരട്ടിവിലയായി. ഇന്നലെവരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാണ് വാങ്ങുന്നത് . മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞുവെ ന്നതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാര്‍ പറയുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ഇരട്ടിവിലയാകുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here