വാക്‌സിന്‍ കൊണ്ട് മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

0
278

ജനീവ: വാക്‌സിന്‍ കണ്ടു പിടിച്ചത് കൊണ്ട് മാത്രം കോവിഡ് തടയാനാകില്ലെന്ന് ഡബ്ലുഎച്ഒ മേധാവി. അഞ്ചര കോടിയിലധികം പേരെ ബാധിക്കുകയും, 13 ലക്ഷത്തോളം ജീവനുകള്‍ കവർന്ന കൊറോണ വൈറസിന്റെ പോക്കിനെ അത്രയെളുപ്പം ഇല്ലാതാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു. വാക്‌സിൻ എന്നത് വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് .ഇവയും നിലവിലുള്ള മറ്റുള്ളവയ്‌ക്കൊപ്പം ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും എന്നല്ലാതെ അവയ്ക്കു പകരമാകില്ല വാക്‌സിനുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വാക്‌സിന്‍ അതിൻറെ സ്വന്തം നിലക്ക് മഹാമാരിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here