മഥുര:ഉത്തര്‍പ്രദേശില്‍ വധുവിനെ വിവാഹ ദിനം മുന്‍ കാമുകന് വെടിവച്ചുകൊന്നു.മുബാരിക്പുര്‍ ഗ്രാമത്തിലാണ് സംഭവം.വധു കാജലിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്.
യുവതി മറ്റൊരാളെ വിവാഹം ചെയ്യാന്‍ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം. വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
കാജലിന്റെ പിതാവ് ഖുബി റാം പൊലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് മഥുര പൊലീസ് എസ്പി ശ്രിഷ് ചന്ദ്ര പറഞ്ഞു.