ഉം​പു​ൺ ചു​ഴ​ലി​ക്കാറ്റ്: നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ബം​ഗ​ളി​ലെ​ത്തി

0
62

കൊല്‍ക്കത്ത (www.big14news.com): ഉം​പു​ൺ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം നേ​രി​ട്ട പ​ശ്ചി​മ ബം​ഗാ​ളും ഒ​ഡീ​ഷ​യും സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി. ദുരന്ത ബാധിത മേഖലകളില്‍ അദ്ദേഹം വ്യോമ നിരീക്ഷണം നടത്തും.

കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ചേര്‍ന്ന് സ്വീകരിച്ചു. മൂന്നു പേരും ഹെലികോപ്റ്ററില്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മ​മ​ത ബാ​ന​ര്‍​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബം​ഗാ​ളി​നൊ​പ്പം രാ​ജ്യം മു​ഴു​വ​നു​ണ്ടെ​ന്നും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​മെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഡ​ല്‍​ഹി​ക്കു പു​റ​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ന്ന​ത്.

നേരത്തെ, ചുഴലിക്കാറ്റില്‍ 80 പേര്‍ മരിച്ചെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. 6 ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഉംപുണ്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലും ആണ്. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച്‌ 190 കിലോമീറ്റര്‍ വരെ വേഗതയിലെത്തിയ ചുഴലിക്കാറ്റ് തീര പ്രദേശങ്ങളിലെ മരങ്ങളും വൈദ്യുത തൂണുകളുമെല്ലാം പിഴുതെറിഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍നാശ നഷ്ടങ്ങളാണ് ഒഡീഷയിലും സംഭവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here