സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം

0
319

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദം തള്ളിയാണ് ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും അനുരാഗ് സിങ് ലോക്‌സഭയെ അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നത്, അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. അതില്‍ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here