അഞ്ചര മാസങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു, ആദ്യഘട്ടത്തില്‍ സൗദിക്കകത്തുള്ളവര്‍ക്ക് മാത്രം അനുമതി

0
72

റിയാദ്: അഞ്ചര മാസങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ സൗദിക്കകത്തുള്ളവര്‍ക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി ലഭിക്കുകയെന്നാണ് വിവരം. സൗദിയില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് രണ്ടിന് ആദ്യ കോവിഡ് സ്ഥിരീകരിച്ചതിന് പിറകെ, ഉംറ തീര്‍ത്ഥാടനത്തിനും, മക്ക, മദീന തുടങ്ങിയ പുണ്യ നഗരികള്‍ സന്ദര്‍ശിക്കുന്നതിനും പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തി.

രാജ്യത്തെ കോവിഡ് സ്ഥിതി ആശ്വാസകരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ, ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിന് പിറകെ യാണ് ഇപ്പോള്‍, കര്‍ശന വ്യവസ്ഥകളോടെ ഉംറ തീര്‍ത്ഥാടനം വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഉംറ നിര്‍വ്വഹിക്കുവാന്‍ ഉദ്ദേശിക്കുന്ന തിയതിയും സമയവും പ്രത്യേക മൊബൈല്‍ ആപ്പ് വഴി നിര്‍ണ്ണയിക്കണം. ഹജ്ജ് മാതൃകയില്‍ ഇവ്വിധം അനുമതി പത്രം നേടുന്നവര്‍ക്ക് മാത്രമേ ഉംറ നിര്‍വ്വഹിക്കുവാനാകൂ. അനുമതി ലഭിക്കുന്നവര്‍ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here