യുഡിഎഫ് ഐതിഹാസികമായ വിജയം നേടും- രമേശ് ചെന്നിത്തല

0
14

ആലപ്പുഴ: യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തിരഞ്ഞെടുപ്പായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാനുളളത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് ശിഥിലമാകുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

LEAVE A REPLY

Please enter your comment!
Please enter your name here