യുഡിഎഫ് പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

0
31

തിരുവനന്തപുരം; വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമ്മര്‍ദം തുടരും. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള സമരങ്ങളിലേക്ക് മാറാന്‍ അണികള്‍ക്ക് യുഡിഎഫ് നിര്‍ദേശം നല്‍കും. സ്വപ്ന സുരേഷ് ബംഗളുരുവിലേക്ക് കടന്നതിന് സംസ്ഥാന പൊലീസിന്റെ സഹായത്താലാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരണമെന്നതാണ് യുഡിഎഫ് നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെ. എല്ലാം കേന്ദ്രം അന്വേഷിക്കുമെന്ന നിലപാടിലായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒടുവില്‍ വഴങ്ങി. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ട വിജയമായി ഇതിനെ വിലയിരുത്തുമ്പോഴും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ മാത്രമൊതുങ്ങുന്നതല്ല ഈ തട്ടിപ്പ്. സര്‍ക്കാരിന്റെ വ്യാജ സീലുകള്‍ ഉപയോഗിച്ചത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ പങ്കാളിത്തം ഉള്‍പ്പെടെ കേരളത്തില്‍ അന്വേഷിക്കേണ്ട നിരവധി ഗുരുതര വിഷയങ്ങള്‍ ബാക്കി നില്‍ക്കുന്നുവെന്നാണ് പ്രതിപക്ഷ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here