യുഎഇയിൽ നിന്നും ഒരു സന്തോഷ വാർത്ത; സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞവർക്ക് ഒരുമാസം കൂടി നീട്ടിനൽകും

0
416

യുഎഇയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് സന്തോഷ വാർത്ത, വിസ കാലാവധി കഴിഞ്ഞവർക്ക് കാലാവധി നീട്ടി നൽകാൻ യുഎഇ ഭരണകൂടം തീരുമാനമെടുത്തു. സന്ദർശക വിസയിൽ എത്തിയവർക്ക് നാട് വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 11ന് ശേഷം ഒരുമാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയതായാണ് അറിയിച്ചിരിക്കുന്നത്. ഇക്കാലയളവിൽ ഇവർക്ക് പിഴ കൂടാതെ യുഎഇ വിടാം. എന്നാൽ മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 18 വരെ പിഴകൂടാതെ തങ്ങാൻ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here