യുഎഇയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാർക്കും ഇനി പ്രസവാവധി ലഭിക്കും, ഇതിനായി വരുത്തിയ നിയമ ഭേദഗതി യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒപ്പ് വെച്ചു. അറബ് മേഖലയിൽ പുരുഷന്മാർക്ക് പ്രസവാവധി നൽകുന്ന ആദ്യ രാജ്യമായിരിക്കുകയാണ് യുഎഇ. കുട്ടി ജനിച്ചത് മുതൽ ആറ് മാസം കാലയളവിൽ അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ജോലി എളുപ്പമുള്ളതാക്കളുമാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.