രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

0
336

രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട വിമത നീക്കത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് ബിജെപി അവിശ്വാസം കൊണ്ടുവരുന്നത്. അതേസമയം സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ യോഗം ചേർന്നു, വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. അവിശ്വാസ പ്രമേയം പൊളിക്കാനാണ് യോഗ തീരുമാനം. രാജസ്ഥാനിലെ പ്രതിസന്ധി പൂർണമായും ഇല്ലാതാകാൻ എഐസിസി ഭാരവാഹികളായ കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ തുടങ്ങിയവർ രാജസ്ഥാനിൽ തങ്ങുന്നുണ്ട്.

സച്ചിൻ പൈലറ്റും പതിനെട്ട് എംഎൽഎമാരും ഉയർത്തിയ വിമത നീക്കത്തെ മറികടന്ന് വിശ്വാസ വോട്ട് നേടാൻ തനിക്ക് സാധിക്കുമായിരുന്നു എന്നും നാളെ അവിശ്വാസ പ്രമേയം നേരിടാൻ തയാറാണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു, സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും ഒപ്പം ഇല്ലായിരുന്നുവെങ്കിൽ അത് തങ്ങൾക്ക് വിഷമകരമായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നിയമസഭാ കക്ഷി യോഗം ചേർന്നതിന് പിന്നലെയാണ് ഗെഹ്‌ലോട്ട് മാധ്യമങ്ങളെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here