സംവാദങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ജോ ബൈഡന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ട്രംപ്

0
35

വാഷിങ്ടണ്‍: സംവാദങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. സംവാദങ്ങളില്‍ ബൈഡന്‍ മെച്ചപ്പെടുന്നുണ്ട്. അതിന് കാരണം അയാള്‍ ഉപയോഗിക്കുന്ന എന്തോ ഒന്നാണെന്ന് നമ്മുക്കറിയാം. ചില വിചിത്രമായ കാര്യങ്ങളാണ് ബൈഡന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. സെപ്റ്റംബര്‍ 29ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ബൈഡന്‍ മയക്കുമരുന്ന് പരിശോധനക്ക് വിധേയനാകണം. ഞാന്‍ പരിശോധന നടത്തുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ബൈഡനെന്നും വെറും ദുരന്തമാണെന്നും ചൈനക്കായി പ്രവര്‍ത്തിക്കുന്നുവെന്നും തുടങ്ങി നിരവധി വിലകുറഞ്ഞ ആരോപണങ്ങളാണ് ട്രംപ് തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിയത്. ബൈഡന്‍ ഫേ്‌ലാറിഡയിലെ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച ബൈഡന്‍ ട്രംപ് ഒരു വിഢ്ഡിയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വെറും മണ്ടത്തരങ്ങളാണെന്നും സംവാദത്തിനായി കാത്തിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here