കേന്ദ്രാനുമതി ലഭിച്ചു; പരീക്ഷകളിൽ മാറ്റമില്ല, മുൻ നിശ്ചയപ്രകാരം തന്നെ നടക്കും; മുഖ്യമന്ത്രി

0
180

എസ്സ്​.എസ്​.എല്‍.സി, പ്ലസ്​ടു, വൊക്കേഷനല്‍ ഹയര്‍​സക്കണ്ടറി പരീക്ഷകള്‍ മെയ്​ 26 മുതല്‍ 30 വരെ നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ്​ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നത്​.

പരീക്ഷ ടൈംടേബിള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുന്‍കരുതലും ഗതാഗത സൗകര്യവും ഒരുക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും​ പരീക്ഷ എഴുതാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്​ നിയന്ത്രണം കാരണം ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക്​ പരീക്ഷയി​ല്‍ പ​ങ്കെടുക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അവര്‍ക്ക്​ പിന്നീട്​ വരുന്ന സേ പരീക്ഷയില്‍ റെഗുലറായി പരീക്ഷ എഴുതാന്‍ സാധിക്കുമെന്ന്​ സര്‍ക്കാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here