‘ഗോൾഡ്’ ഓണത്തിന് ഇല്ല; റിലീസ് നീട്ടി

Must Read

ഓണം റിലീസായി എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന അൽഫോൺസ് പുത്രൻ – പൃഥ്വിരാജ് – നയൻതാര ചിത്രം ​ഗോൾഡിന്റെ റിലീസ് നീട്ടി. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രമെത്തുകയെന്നാണ് അൽഫോൺസ് അറിയിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ‘ഗോൾഡ്’ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം കുറിച്ചു.

പൃഥ്വിരാജും ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഓണനാളുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ചിത്രത്തിന്‍റെ ടീസറും ഏതാനും പോസ്റ്ററുകളും മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഒരു വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This