അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍

0
81

റിയാദ്: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ്‌നിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിക്കുകയും വിമാനത്താവളങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സൗദി പുറത്തിറക്കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദിയുടെ രാജ്യാതിര്‍ത്തികള്‍ തുറന്നതോടെയാണ് സൗദിയില്‍ വിമാനത്താവളങ്ങളും ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരും വിമാന കമ്പനികളും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട വ്യവസ്ഥകള്‍ ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയത്.

വിദേശത്തു നിന്നെത്തുന്ന സൗദി പൗരന്മാരല്ലാവര്‍ കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്നതിനായി 48 മണിക്കൂറിനുള്ളില്‍ അംഗീകൃത ലാബില്‍ നടത്തിയ പി.സി.ആര്‍ പരിശോധന ഫലം വിമാനത്താവളത്തില്‍ കാണിക്കണം. വിദേശത്തു നിന്നെത്തുന്ന സ്വദേശികളും സ്വദേശികളും ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച ഹോം ക്വാറന്റൈന്‍ പാലിക്കണം. ഏഴു വയസിന് മുകളിലുള്ളവരെ മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയത്. അതേസമയം ആറു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വിമാന യാത്രക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ലെന്ന് ദേശിയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here