കത്തിയതെല്ലാം ഡിജിറ്റല്‍ പകര്‍പ്പുകളുള്ള ഫയല്‍, സക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്നും ഉറപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

0
43

തിരുവനന്തപുരം: കത്തിയതെല്ലാം ഡിജിറ്റല്‍ പകര്‍പ്പുകളുള്ള ഫയലെന്നും നിഗമനത്തിലും സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്നും ഉറപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കുന്നു. ഫൊറന്‍സിക് ഫലം ലഭിച്ച ശേഷം അന്തിമറിപ്പോര്‍ട്ട് നല്‍കുന്നതോടെ സര്‍ക്കാര്‍ നിയോഗിച്ച എല്ലാ സമിതികളുടെയും അന്വേഷണം പൂര്‍ത്തിയാകും. മറ്റെല്ലാ അന്വേഷണ സംഘത്തേയും പോലെ പൊലീസും സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിലെ അന്വേഷണം സംശയങ്ങളൊന്നുമില്ലാതെ അവസാനിപ്പിക്കുകയാണ്.

തീപിടിത്തത്തിന് രണ്ടു ദിവസം മുന്‍പ് ഓഫിസ് അണുവിമുക്തമാക്കിയതിനാല്‍ അതിന്റെ മണം പോകുന്നതിനായി ഫാന്‍ ഇട്ടിരുന്നു. നിര്‍ത്താതെ പ്രവര്‍ത്തിച്ച ഫാനിന്റെ മോട്ടോര്‍ ഉരുകിയാണ് കടലാസുകളിലേക്ക് തീപിടിച്ചത്. അഗ്‌നിശമന സേനയുടെ ഈ കണ്ടെത്തല്‍ ശരിവയ്ക്കാവുന്നതാണ് സാഹചര്യ തെളിവുകളെന്ന് പൊലീസ് പറയുന്നു.

തീപിടിക്കാന്‍ ഇടയാകുന്ന മറ്റെന്തെങ്കിലും വസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് അറിയാന്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കിലും അസ്വാഭാവികതയില്ലെന്നാണ് വാക്കാല്‍ നല്‍കിയ മറുപടി. റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ട് ആഴ്ച കൂടിയെടുക്കും. അതിന് ശേഷമാവും അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തീപിടിത്തത്തില്‍ കാര്യമായ ഫയലൊന്നും നഷ്ടമായിട്ടില്ലെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here