സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

0
349

ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍ മാത്രമാണ് സ്മൃതിയെ മണ്ഡലത്തില്‍ കണ്ടതെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം.

പോസ്റ്ററിലെ ഒരു വാചകം ഇങ്ങനെ:

നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം ഞങ്ങള്‍ കണ്ടിരുന്നു. ചിലര്‍ക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാല്‍ അമേഠിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അറിയിക്കാന്‍ നിങ്ങളെ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങള്‍ക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു’.

പോസ്റ്ററിനുപിന്നില്‍ ആരെന്ന് വ്യക്തമല്ല.എന്നാല്‍ പോസ്റ്ററിന് പിന്നില്‍ ചിലരുടെ ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here