More

    രാജ്യം നേരിടാനിരിക്കുന്നത് സങ്കീര്‍ണമായ ദിനങ്ങൾ; ഐസിയുകളും വെന്റിലേറ്ററുകളും നിറയും, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

    Latest News

    മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

    ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

    സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

    സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

    (www.big14news.com)ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ഇനി രാജ്യം നേരിടാനിരിക്കുന്നത് സങ്കീര്‍ണമായ ദിനങ്ങളെന്ന് കേന്ദ്രം.
    ഇത് സംബന്ധിച്ച് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

    രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുമെന്നും ചികിത്സയ്‌ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുനീങ്ങേണ്ട സാഹചര്യമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് രോഗികളാല്‍ ഐസിയുകളും വെന്റിലേറ്ററുകളും നിറയുമെന്നും ആവശ്യമായ സജ്ജീകരണങ്ങള്‍ വേണമെന്നും കേന്ദ്രം അറിയിച്ചു. ജൂണ്‍-ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നത്.

    ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് കോവിഡ് ചികിത്സയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും വരികയെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹരിയാന, കര്‍ണാടക, ജമ്മു കശ്‌മീര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണമൊരുക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

    അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 396 പേര്‍ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,41,842 ആണ്. രോഗമുക്തി നേടിയവര്‍ 1,47,194 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 8,498 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

    ബ്രിട്ടനെ മറികടന്ന് ഇന്ത്യ

    ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലില്‍ ഏഴര ലക്ഷത്തിലധികം പേര്‍ക്കും റഷ്യയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

    മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും...

    കൊറോണ ഭീതിയിൽ ലോകം: രോഗബാധിതര്‍ 1.28 കോടിയായി: കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍

    ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍. ഇന്നലെ മാത്രം 2.14 ലക്ഷം പേര്‍ക്ക് കൂടി വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ രോഗബാധിതര്‍...

    സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39,...

    മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

    ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍...

    സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

    തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ന്യൂസ് 18 ചാനല്‍.ഈ...
    - Advertisement -

    More Articles Like This

    - Advertisement -