സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കിട്ടി

0
113

ആലപ്പുഴ: ആലപ്പുഴയില്‍ സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി. പുന്നപ്ര ഗലീലിയോ കടപുറത്തു നിന്നുമാണ് തൃശ്ശൂര്‍ സ്വദേശി അനിതയുടെ മകന്‍ ആദി കൃഷ്ണയുടെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയ്ക്ക് ഒപ്പം കടല്‍ കാണാനെത്തിയ കുട്ടി തിരയില്‍ പെട്ട് കാണാതാവുന്നത്. അമ്മയുടെ കയ്യിലുണ്ടായിരുന്ന ആദി കൃഷ്ണയും മറ്റ് രണ്ട് കുട്ടികളും തിരയില്‍പ്പെടുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയെങ്കിലും ആദി കൃഷ്ണയെ രക്ഷപ്പെടുത്താനായില്ല. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തി, അവിടെനിന്ന് ഉച്ചയോടെ കടപ്പുറത്ത് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here