ലെഗ്പീസ് ഇല്ലേ… കാലുകളുടെ ചിത്രം പങ്കുവച്ച അന്ന ബെന്നിനെ വിമര്‍ശിച്ച സൈബര്‍ ആങ്ങളയ്ക്ക് ചുട്ടമറുപടി നല്‍കി താരം

0
231

അനശ്വര രാജനെ പിന്തുണച്ച് ‘വീ ഹാവ് ലെഗ്സ്’ ക്യാംപെയ്‌നിന്റെ ഭാഗമായി ചിത്രം പങ്കുവച്ച അന്ന ബെന്നിന് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതാരത്തിനാണ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ തന്നെ വിമര്‍ശിച്ച ‘സൈബര്‍ സദാചാര ആങ്ങള’യ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നല്‍കിയത്. ‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് ഹാന്‍ഡ് പീസ് മതിയോ എന്നാണ് അന്നയുടെ മറുപടി. മറുപടി നല്‍കിയ അന്നയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തുവന്നത്. നേരത്തെ അനശ്വരയ്ക്കു നേരിട്ട സൈബര്‍ ആക്രമണത്തില്‍ പിന്തുണച്ച് കാലുകള്‍ കാണിക്കുന്ന ചിത്രവുമായി അന്നയും രംഗത്തുവന്നിരുന്നു. അന്ന പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയാണ് വിമര്‍ശകന്‍ ഇങ്ങനെയൊരു കമന്റുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here