പന്നിയുടെ കുടൽമാല ഭരണപക്ഷത്തിന് നേരെ വലിച്ചെറിഞ്ഞ് പ്രതിപക്ഷം; തായ്‌വാന്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടൽ

0
105

തായ്‌വാന്‍ പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു നാടകീയ രംഗങ്ങൾ. പ്രതിപക്ഷം പന്നിയുടെ കുടല്‍മാലയും മാംസവുമെല്ലാം ഭരണപക്ഷത്തിന് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതിക്ക് ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഇറച്ചിയേറുമെല്ലാം അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here