More

    സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.
    പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
    ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ സ്വപ്‌നയില്‍ നിന്നും സന്ദീപില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -