More

  പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  പോലീസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. അവര്‍ക്ക് ഗ്ലൌസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവയും നല്‍കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കണം. പോലീസുകാര്‍ നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കണം. പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്പര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കണം.

  നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ നിയോഗിക്കുന്നതിന് ഒരുവിഭാഗം പോലീസുകാരെ റിസര്‍വ്വ് ആയി നിര്‍ത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല.

  പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്‍റ് കമാന്‍റന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പോലീസുകാര്‍ ബാരക്കില്‍ത്തന്നെ തുടരേണ്ടതാണ്. സാമൂഹ്യ അകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാദിവസവും പോലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെ

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

  വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. അതിവേഗം ലോകമെങ്ങും രോഗം...

  അതിര്‍ത്തി അടച്ചിടല്‍: മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ കര്‍ണാടക; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

  കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെയെത്തിയ തൊഴിലാളികളും...

  പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം: ആഹ്വാനവുമായി ഇന്‍ഫോസിസ് ജീവനക്കാരന്‍: വൈറസിനെക്കാളും അപകടകാരിയായ ജീവനക്കാരനെ പുറത്താക്കി കമ്പനി

  ബംഗളൂരു: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോൾ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍...

  മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

  രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട്...
  - Advertisement -

  More Articles Like This

  - Advertisement -