പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ്കുമാറിന് ഡിജിപി റാങ്ക്, വിജിലന്‍സ് മേധാവിയാകും. വിരമിച്ച ആര്.ശ്രീലേഖയുടെ സ്ഥാനത്ത് ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയാകും. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്ത് ആണ് റോഡ് സുരക്ഷാ കമ്മിഷണര്‍.