കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ വേണമെന്ന ആവശ്യം ഉയർത്തി കത്തെഴുതിയ മുതിർന്ന നേതാക്കളെ തഴഞ്ഞ് സോണിയ ഗാന്ധി. കത്തെഴുതിയവർക്ക് നൽകിയ അപ്പോയ്മെന്റുകൾ മാറ്റി നൽകിയതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നതിന് തലേ ദിവസം നൽകിയ കത്ത് വൻവിവാദത്തിന് വഴി വെച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജയറാം രമേശിനെ രാജ്യസഭയിലെ ചീഫ് വിപ്പായി നിയമിച്ചു, ഒപ്പം രാജ്യസഭയിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ അഹ്മദ് പട്ടേലിനെയും കെസി വേണുഗോപാലിനെയും ചേർത്ത് കമ്മിറ്റിയും രൂപീകരിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ആനന്ദ് ശർമയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല, ആനന്ദ് ശർമ്മ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചിരുന്നു.
ലോക്സഭയിലും സമാനമായ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്,മികച്ച പ്രസംഗികരായ ശശി തരൂർ, മനീഷ് തിവാരി എന്നിവരെ പുറത്ത് നിർത്തിയാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.