സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടു. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറങ്ങും. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം.
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.