‘സെക്സ് ഇല്ലാതെ മൂന്ന് വർഷം ജീവിച്ചു’; ഗ്ലാമർ താരം സന്യാസ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം മറ്റൊന്ന്

0
757

ബിഗ് ബോസ് താരമായിരുന്ന സോഫിയ ഹയാത്ത് ആത്മീയതയിലേക്ക് കടന്നത് നടിയും ഗായികയുമായി അറിയപ്പെടുന്ന സമയത്താണ്.

2016 ൽ സന്യാസിനിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേരും സ്വീകരിച്ചു. എന്നാൽ ഒരു വർഷത്തിന് ശേഷം ആത്മീയമാർഗം ഉപേക്ഷിച്ച് വീണ്ടും താരജീവിതത്തിൽ തിരിച്ചെത്തി.

സന ഖാന്റെ വാർത്തകൾക്കിടയിൽ തന്റെ പേരും നിരന്തരം പരാമർശിക്കപ്പെടുന്നതിനിടയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഫിയ ഹയാത്ത്. സ്പോട്ട് ബോയിക്ക് നൽകിയ അഭിമുഖത്തിലാണ് ആളുകളുടെ താരതമ്യത്തെ കുറിച്ചുള്ള അതൃപ്തി സോഫിയ തുറന്നു പറഞ്ഞത്.

“സനാ ഖാനുമായുള്ള താരതമ്യം കേട്ട് മടുത്തിരിക്കുന്നു. ചില ആളുകളുടെ പ്രശ്നമെന്താണ്. ആത്മീയത എന്നാൽ വസ്ത്രധാരണമാണെന്നാണ് അവർ കരുതിയിരിക്കുന്നത്. സന്യാസിനിയായിരുന്ന 18 മാസം താൻ സെക്സ് ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ എല്ലാ ദിവസവും സന്യാസിനിയുടെ വസ്ത്രം ധരിക്കുന്നില്ല. അത് എന്റെ ആത്മയീതയെ ഒട്ടും കുറക്കുന്നുമില്ല. മുഴുവൻ വസ്ത്രം ധരിച്ചിരുന്ന കാലത്തേക്കാൾ നഗ്നയായിരിക്കുന്നതിൽ തനിക്ക് ആത്മീയതയുണ്ട്. മാനസിക നിലവാരം കുറഞ്ഞ ചീത്ത ചിന്തയുള്ളവർക്ക് അത് മനസ്സിലാകില്ല. സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു. ഞാനിപ്പോഴും ആത്മീയതയുള്ള മദർ സോഫിയ തന്നെയാണ്”- സോഫിയ ഹയാത്ത് പറയുന്നു.
സനയുടെ തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നതായും സോഫിയ വ്യക്തമാക്കി. ജീവതത്തിൽ സനയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം. സനയുടെ പിന്നാലെ കൂടാതെ അവരെ വെറുതേ വിടണമെന്നും സോഫിയ.

മറ്റുള്ളവരുടെ തീരുമാനങ്ങളിലും ജീവിതത്തിലും അഭിപ്രായം പറയുന്നവരിൽ എത്ര പേർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ തല മറക്കുകയും പുറത്ത് ഇറങ്ങിയാൽ തലയിലെ തുണി മാറ്റുകയും ചെയ്യുന്നുണ്ട്. എന്തൊരു കാപട്യമാണിതെന്നും സോഫിയ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here