സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ദേവു’ ചന്ദന ഗുരുതരരോഗം ബാധിച്ച്‌ ആശുപത്രിയില്‍; മകളെ ചികിത്സിക്കുന്ന ആശുപത്രിക്കു സമീപം പിതാവ് തൂങ്ങിമരിച്ചു

0
384

തിരുവനന്തപുരം: ഉത്സവപറമ്പിൽ നൃത്തം ചെയ്യുന്ന വീഡിയോയിലൂടെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായ ദേവു ചന്ദനയുടെ പിതാവ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) എസ്.എ.ടി ആശുപത്രിക്കു സമീപമുള്ള നഴ്‌സിംഗ് ഹോമിന്റെ പിന്നിലെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തിന്റെ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഒരാഴ്ച മുമ്ബാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ദേവുവിനെ എസ് എ ടി യിലേക്ക് മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയും ചന്ദനയ്‌ക്കൊപ്പം ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം.

തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ബാധിച്ച ദേവു ചന്ദന ഏതാനും ദിവസങ്ങളായി എസ്‌എടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേവു ചന്ദനക്ക് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനെത്തുടര്‍ന്നാണ് എസ്.എ.ടിയിലേക്ക് മാറ്റിയത്.

പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പ്രയാസത്തിലായിരുന്നു. ഇതിലെ മനോവിഷമം മൂലമാകാം കടുംകൈ ചെയ്തതെന്ന് കരുതുന്നു. മൂന്നു ദിവസത്തിനകം ഒന്നരലക്ഷത്തോളം രൂപ മരുന്നിന് ചിലവായിരുന്നു. ബന്ധുക്കളും നാട്ടുകാരും പിരിവെടുത്താണ് ചികിത്സ നടത്തുന്നത്. ഇതിനായി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൌണ്ട് വിവരങ്ങള്‍

Rajitha J R

Account no. : 3015101009582

Bank name : Canara Bank

Branch : Nooranad

IFSC code : CNRB0003015

Phone number : 9526520463

LEAVE A REPLY

Please enter your comment!
Please enter your name here