സ്ഥിതി അതീവ ഗുരുതരം,കേരളത്തിൽ രണ്ടാഴ്ച ലോക്ക് ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ

0
843

തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും, രണ്ടാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു.
രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്. പ്രതിസന്ധികൾ നേരിടാൻ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും കത്തിൽ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാൻ സാദ്ധ്യതയുണ്ടെന്നും കെ ജി എം ഒ എ. മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് ആശുപത്രികൾ ഗുരുതര രോഗികൾക്ക് മാത്രമായി നീക്കിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
അതേസമയം കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗൺ വേണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here