വാട്‌സാപ്പിനെ കടത്തിവെട്ടിയ സിഗ്‌നൽ ആപ്പിനെക്കുറിച്ച് അറിയാം

0
984

ആഗോളതലത്തിൽ 200 കോടി സജീവ പ്രതിമാസ ഉപയോക്താക്കളുള്ള വാട്‌സാപ്പിന് അടിതെറ്റി. പുതിയ സ്വകാര്യ നയമാറ്റത്തെ തുടർന്ന് വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ ഇന്ത്യയിലെ ഡൗൺലോഡിങ് കുത്തനെ കൂടി. അതേസമയം, ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ പുതിയ നിയമം ഫെയ്സ്ബുക് നീക്കം ചെയ്തേക്കുമെന്ന് സൂചന.

നിരവധി പേരാണ് സിഗ്‌നലിലേക്കും ടെലഗ്രാമിലേക്കും മാറിയത്. ഇതുവഴി വന്‍ ഇടിവാണ് വാട്സ്ആപ്പിന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ജനങ്ങള്‍ ഉപയോഗിക്കുന്നത് വാട്‌സ് ആപ്പാണ്. 200 കോടി പേരില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്ന 40 കോടി ജനങ്ങളും ഇന്ത്യയിലുള്ളവരാണ്. അതുകൊണ്ട് തന്നെ വാട്സ് ആപ്പില്‍ ഫെയ്സ്ബുക്കിന്റെ പ്രവേശനം കൂടിയായാല്‍ ഉപഭോക്താക്കളില്‍ ഇനിയും ഇടിവ് വരാന്‍ സാധ്യതയുണ്ട്.

നിലവില്‍ ഇന്ത്യയില്‍ സിഗ്നല്‍ ആപ്ലിക്കേഷന് ജനപ്രീതി വര്‍ദ്ധിച്ച് വരികയാണ്. കാലിഫോര്‍ണ്ണിയയിലെ മൗണ്‍ന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ കീഴിലുള്ള എന്‍ക്രിപ്പ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നല്‍. വാട്‌സപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവരാണ് സിഗ്നല്‍ ഫൗണ്ടേഷന് തുടക്കമിട്ടവര്‍.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് വാട്‌സപ്പ് പോലെ തന്നെ വ്യക്തികളുമായി ആശയവിനിമയം നടത്തുക എന്നതാണ് സിഗ്നലിന്റെ പ്രധാന ഉപയോഗം. വാട്‌സ്ആപ്പ് പോലെ തന്നെ വോയിസ് കോള്‍, വീഡിയോ കോള്‍, ടെക്‌സ്റ്റ് മെസേജുകള്‍, ജിഫുകള്‍ എന്നിവയും സിഗ്നലില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന സേവനത്തില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ക്ഷന്‍ സംരക്ഷണവും ഉണ്ട്. ഇത് സുരക്ഷിതമായി എസ്എംഎസ് അയക്കാനും ഉപയോഗിക്കാം.

സൗജന്യമായ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സിഗ്നല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാലാണ് ഉപഭോക്താക്കള്‍ക്ക് സിഗ്നലില്‍ കൂടുതല്‍ വിശ്വാസ്യത വരാനുള്ള പ്രധാന കാരണം. അതായത് ആപ്പില്‍ ജനവിരുദ്ധമായ എന്ത് സംഭവിച്ചാലും കമ്പനിക്ക് അത് പരിശേധിക്കാനും തിരിച്ചറിയാനും സാധിക്കും. ഇതിലൂടെ ആപ്പ് ഉപയോഗിക്കുന്ന എല്ലാ വ്യക്തികളുടെയും സ്വകാര്യതയെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ സാധിക്കും.

സീല്‍ഡ് സെന്‍ഡര്‍ എന്ന പുതിയ മാര്‍ഗ്ഗത്തിലൂടെയാണ് സിഗ്നലില്‍ വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. ഇതിലൂടെ സിഗ്നലിന് പോലും നിങ്ങള്‍ ആര്‍ക്കാണ് മെസേജ് അയക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. അതേസമയം വാട്‌സ്ആപ്പില്‍ ഇത് ലഭ്യമല്ല.

മൊബൈല്‍ നമ്പര്‍ മാത്രമല്ല ലാന്റ് ലൈന്‍ നമ്പര്‍, വോയിസോവര്‍ ഐപി എന്നിവ ഉപയോഗിച്ചും സിഗ്നലില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ നിന്ന് മാത്രമെ ലോഗിന്‍ ചെയ്യാന്‍ കഴിയു. തമിഴ്, തെലുങ്കു, മറാത്തി, ഹിന്ദി, ഉറുദു, ബംഗ്ലാ, വിയറ്റനാമീസ്, ഉക്രേനിയന്‍ എന്നീ ഭാഷകളിലും സിഗ്നല്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here