സ്വപ്നയോടൊപ്പം മൂന്ന് തവണ വിദേശ യാത്ര നടത്തി, കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലതവണ സമീപിച്ചു; ശിവശങ്കറിന്റെ മൊഴി പുറത്ത്

0
118

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. 2017ല്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണകടത്തിലെ പ്രതി സ്വപ്‌ന സുരേഷിനെ കണ്ടതായി ഓര്‍മ്മയില്ല. താനും സ്വപ്നയും മൂന്ന് തവണ വിദേശ യാത്ര നടത്തി. കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലതവണ സമീപിച്ചെന്നും ശിവശങ്കര്‍ മൊഴിയില്‍ നല്‍കിയെന്നാണ് വിവരം.

2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലറ്റും തമ്മില്‍ ഉള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി തന്നെ ചുമതലപ്പെടുത്തി. കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലതവണ സമീപിച്ചു. എന്നാല്‍ താന്‍ സഹായം ചെയ്തിട്ടില്ല. യുഎഇ റെഡ്ക്രസന്റുമായി മീറ്റിംഗ് നടത്തിയിട്ടുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് ശിവശങ്കര്‍ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here