More

  ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ്: മുഖ്യപ്രതി ഹാരിസ് പിടിയില്‍, ഹാരീസിനുള്ളത് ഉന്നത സിനിമാ ബന്ധങ്ങള്‍; ബ്ലാക്‌മെയിലൂടെ വഞ്ചിച്ചത് 18 പെണ്‍കുട്ടികളെ

  Latest News

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

  അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം...

  കൊച്ചി: ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് കേസിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മുഖ്യപ്രതികളിൽ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഇയാള്‍ വഴിയാണ് കേസിലെ പ്രതികള്‍ ഷംനയുമായി ബന്ധപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യപ്രതിയായ ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

  ഇടുക്കി സ്വദേശിനി മീരയാണ് മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണില്‍ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാല്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തട്ടിപ്പുസംഘത്തില്‍ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. മീരയെ പിടികൂടാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ പ്രതികള്‍ക്കെതിരെ പതിനഞ്ചോളം കേസ് രജിസ്റ്റര്‍ ചെയ്യും. ഷംനയുടെ അമ്മയുടെ പരാതിയിലുള്ള കേസില്‍ ഒമ്ബതംഗസംഘത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പുസംഘത്തില്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  അതേസമയം, കേസില്‍ അന്വേഷണം തൃപ്‍തികരമെന്ന് ഷംനയുടെ അമ്മ റൗലാബി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും എന്നാല്‍ പ്രതികള്‍ക്ക് ഷംനയുടെ നമ്ബര്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണെന്നും അവര്‍ പറ‌ഞ്ഞു. സിനിമാ മേഖലയിലുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായുമാണ് റൗലാബി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്; അത്തരം പരസ്യങ്ങള്‍ക്ക് ലോക്കിട്ട് ഗൂഗിള്‍

  ദില്ലി: പുതിയ പരസ്യ നയത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്ത് ഗൂഗിള്‍. ഇത് പ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന...

  വിവസ്ത്രനാക്കി കുളിമുറിയില്‍ പൂട്ടിയിട്ടു; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തറയില്‍ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചു; അയ്യന്തോളില്‍ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സതീശന്‍ നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം

  തൃശൂര്‍ : അയ്യന്തോളില്‍ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശന്‍ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമെന്നു കോടതില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍. കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോള്‍...

  ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ്; 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്ക് കോവിഡ്

  വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി ഉയര്‍ന്നു. ഇതോടെ ആകെ കോവിഡ്...

  ‘ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്’; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

  കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കള്ളക്കടത്തുകാരുമായി സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നു എങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഏതു അഴിമതിയുടെയും മുന്നില്‍...

  കൊവിഡ്; യുഎഇയില്‍ ഇനി പതിനായിരത്തില്‍ താഴെ രോഗികള്‍ മാത്രം

  അബുദാബി: യുഎഇയില്‍ 70 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 9751 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനുമുമ്പ് ഏപ്രില്‍ 30നായിരുന്നു കൊവിഡ് രോഗികളുടെ...
  - Advertisement -

  More Articles Like This

  - Advertisement -