ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യത്തോട് മുഖം തിരിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്.
കഴിഞ്ഞ ഞായറാഴ്ച നിയോമില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നതായി സൗദി വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ സൗദി.