പലസ്‌തീനിൽ സമാധാനം ഇല്ലാതെ ഇസ്രയേലുമായി ഒരു ബന്ധവും ഇല്ലെന്ന് സൗദി

0
1197

പലസ്‌തീനിൽ സമാധാനം പുലരാതെ ഇസ്രയേലുമായി ഒരു വിധ ബന്ധവും ഉണ്ടാകില്ലെന്ന് സൗദി ഭരണകൂടം. യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സൗദിയും ഇസ്രായേൽ ബന്ധം സ്ഥാപിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, യുഎഇയുടെ നീക്കത്തിൽ സൗദി പ്രതികരിച്ചിട്ടുമുണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ സൗദി നയം വ്യക്തമാക്കിയിരിക്കുകയാണ്.
പലസ്‌തീനിൽ സമാധാനം പുലരണം, അത് ഉറപ്പ് വരുത്താൻ അന്തരാഷ്ട്ര തലത്തിൽ ഉടമ്പടി ഉണ്ടാക്കണം എന്നാൽ മാത്രമേ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ പറ്റി ആലോചിക്കുകയുള്ളൂ, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പലസ്‌തീനിൽ സമാധാനം വന്നാൽ എന്തും സാധ്യമാണെന്ന് അദ്ദേഹം വിശദമാക്കി.
സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകൻ ജെറാഡ് കുഷ്‌നർ സൂചിപ്പിച്ചിരുന്നു, അതിന് വിരുദ്ധമായാണ് സൗദി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചാൽ ഇസ്ലാമിക ലോകത്ത് തങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെട്ടേക്കും എന്ന ഭയം സൗദിക്ക് ഉണ്ട്, അങ്ങനെ സംഭവിച്ചാൽ തുർക്കിയും ഇറാനും സൗദിയുടെ ഇടം കയ്യേറും. 2002ൽ പലസ്‌തീൻ മേഖലയിൽ നിന്ന് ഇസ്രായേൽ പിന്മാറിയാൽ മാത്രമേ ഇസ്രയേലുമായി അറബ് രാജ്യങ്ങൾ ബന്ധം സ്ഥാപിക്കുകയുള്ളൂ എന്ന കരാർ കൊണ്ടുവന്നത് സൗദി ആയിരുന്നു.

യുഎഇ ഇസ്രയേലുമായി ഉണ്ടാക്കിയ കരാറിനെ ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here