More

  സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം: അഞ്ചുവർഷത്തിനുള്ളിൽ നാല് ലക്ഷം കോടി റിയാൽ നിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങളും

  Must Read

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

  ജിദ്ദ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദി ആഭ്യന്തര സമ്പദ് ഘടനയിൽ നാല് ലക്ഷം കോടി റിയാൽ മുതുമടക്കുണ്ടാകുന്ന പൊതുനിക്ഷേപ നിധി (പബ്ലിക് ഇൻവെസ് റ്റുമെൻറ് ഫണ്ട്) പ്രവർത്തന പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 18 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സൗദി സാമ്പത്തിക, വികസന കാര്യ കൗൺസിൽ ചെയർമാൻ കൂടിയായ കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള പൊതു നിക്ഷേപ നിധി ഡയറക്ടർ ബോർഡാണ് പുതിയ പഞ്ചവത്സര പ്രവർത്തന പദ്ധതിക്ക് അംഗീകാരം നൽകിയത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും രാജ്യത്തിെൻറ സുസ്ഥിര വികസനം സാധ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ പ്രവർത്തനപദ്ധതി അവതരിപ്പിക്കവെ കിരീടാവകാശി പറഞ്ഞു. നിക്ഷേപ നിധിയുടെ ആസ്തി 2030ൽ 7.5 ലക്ഷം കോടി റിയാൽ കവിയും. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള രാജ്യത്തിെൻറ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ളതാണ് നിക്ഷേപ നിധി. ജീവിത നിലവാരം ഉയർത്തുക, പരമ്പരാഗത ആധുനിക മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുക എന്നിവയാണ് ലക്ഷ്യം. 2025 ഒാടെ നാല് ലക്ഷം കോടി റിയാലിൽ കൂടുതൽ ആസ്തി കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിധിയുടെ അനുബന്ധ സംരംഭങ്ങളിലൂടെ 1.2 ലക്ഷം കോടി റിയാലിെൻറ എണ്ണേതര വരുമാനം നേടുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം 150 ശതകോടി റിയാലിൽ കുറയാത്ത മുതൽമുടക്കുണ്ടാവും. ഇൗ പദ്ധതികളിൽ സ്വകാര്യ മേഖലയെ പ്രധാന പങ്കാളിയാക്കും. വിജയത്തിന് സഹായിക്കുന്ന ധാരാളം അവസരങ്ങൾ സ്വകാര്യ മേഖലയിലുണ്ട്. അഞ്ച് വർഷത്തെ നിധിയുടെ പദ്ധതികളിലും സംരംഭങ്ങളിലും പ്രാദേശിക അനുപാതം 60 ശതമാനമാക്കും. നിക്ഷേപ നിധി രാജ്യത്തിന് മാത്രമുള്ള നിക്ഷേപ പദ്ധതിയല്ല. രാജ്യത്തിേൻറതൊപ്പം ലോകത്തി െൻറ ഭാവി പരിഗണിച്ചുകൊണ്ടുള്ള നിക്ഷേപ പദ്ധതികളാണ് നടത്തുക. പുതിയ മനുഷ്യ നാഗരികതിയിലേക്ക് വഴിതെളിക്കുന്ന രാജ്യമാകണം സൗദി അറേബ്യ എന്നതാണ് ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു. പൊതു നിക്ഷേപ നിധിക്ക് വൻ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അതിലൂടെ തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും ഒന്നിലധികം വിപണികളിൽ വലിയ മൂലധനം നിക്ഷേപം നടത്താനും കൈകാര്യം ചെയ്യാനും സാധിച്ചു. ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ ഗുണപരമായ സ്വാധീനം ചെലുത്താനും സുസ്ഥിര വരുമാനം വർധിപ്പിക്കാനും സാധിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ നിധിയുടെ ആസ്തി 1.5 ലക്ഷം കോടി റിയാലാക്കി ഇരട്ടിപ്പിച്ചു. 10 പുതിയ മേഖലകൾ സജീവമാക്കുന്നതിന് മുതൽമുടക്ക് നടത്തി. കഴിഞ്ഞ വർഷം പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 3,31,000 തൊഴിവസരങ്ങൾ സൃഷ്ടിച്ചു. നിധിയുടെ ആസ്തി പരമാവധി വർധിപ്പിക്കുക, പുതിയ സാമ്പത്തിക മേഖലകൾ ആരംഭിക്കുക, സാമ്പത്തിക പങ്കാളിത്തം സൃഷ്ടിക്കുക, സാേങ്കതിക വിദ്യകളും അറിവും സ്വദേശിവത്കരിക്കുക എന്നിവയിലുടെ ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് രാജ്യത്തിെൻറ വികസനത്തിനും സാമ്പത്തിക വൈവിധ്യവൽകരണ ശ്രമങ്ങൾക്കും ആഗോള നിക്ഷേപ പങ്കാളിയെന്ന നിലയിൽ അതിെൻറ സ്ഥാനം ഉറപ്പിക്കാനും കാരണമാകുമെന്നും കിരിടാവകാശി പറഞ്ഞു. മുൻവർഷങ്ങളിൽ നിധിയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിച്ച ഡയറക്ടർ ബോർഡിനെയും മാനേജ്മെൻറിനെയും എല്ലാ ജീവനക്കാരെയും കിരീടാവകാശി അഭിനന്ദിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

  തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

  മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

  കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications