സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
353

റിയാദ്: സഊദി ഭരണാധികാരിയും ഇരു ഹറമുകളുടെ സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഊദി വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് കിംഗ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിന് മെഡിക്കല്‍ പരിശോധന നടത്തുന്നതെന്ന് റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here