More

  സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം; ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണം

  Latest News

  സിഎഎ വിരുദ്ധ സമര പന്തലുകളെ ആവേശത്തിരയിലാഴ്ത്തിയ “സബി കാ ഖൂൻ ശാമിൽ ഹേ യഹ കി മിട്ടി മെ എന്ന കവിതാശകലം എഴുതിയ സുപ്രസിദ്ധ ഉറുദു കവി റാഹത്ത് ഇൻഡോറി അന്തരിച്ചു

  സുപ്രസിദ്ധ ഉറുദു കവി റാഹത്ത് ഇൻഡോറി അന്തരിച്ചു, ഹൃദയാഘതത്തെ തുടർന്നായിരുന്നു അന്ത്യം.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും...

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  തിരുവനന്തപുരം : സാലറി ചലഞ്ചിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

  ഇതു വഴി 2500 കോടി രൂപ സ്വരൂപിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
  2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ സംഘടനകള്‍ അന്ന് ഉയര്‍ത്തിയത്. രണ്ടു ദിവസത്തെ ശമ്ബളം നല്‍കാമെന്നായിരുന്നു ഇവരുടെ നിലപാട്. 57 ശതമാനം പേര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തത്.

  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചത്.

  കൂടാതെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ലോക്ക്ഡൗണ്‍ നടപടികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായി. എങ്കിലും ജാഗ്രത ഇതേപോലെ തന്നെ തുടരണമെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എല്ലാവരും യോജിച്ചു.

  കെഎസ്‌ഇബി ജീവനക്കാരോട് ഒരു മാസത്തെ ശമ്ബളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ സാലറി ചലഞ്ച് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തിനായി വന്‍ വ്യവസായികളായ എം എ യൂസഫലി, കല്യാണരാമന്‍ തുടങ്ങി നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

  ദില്ലി: ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതല്‍ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍...

  അമ്മയെ കൊന്ന് യുവതി നാടുവിട്ടു; കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ പിടിയില്‍

  ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ്...

  തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

  ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19 ബാധിച്ച് മരിച്ചു. അമ്മയും സഹോദരിയും കൊവിഡ്...

  പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെണ്‍മക്കള്‍ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കള്‍ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായി...

  ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് മുഖ്യമന്ത്രി വേട്ടയാടുന്നു; കെ സുരേന്ദ്രന്‍

  കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നും മുഖ്യമന്ത്രിയുടെ...
  - Advertisement -

  More Articles Like This

  - Advertisement -