ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നത്; രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണെന്ന് രേവതി സമ്പത്ത്

0
336

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. രാമനെ ഉത്തമപുരുഷനായി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നടി തന്റെ ഫേസബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്നും ഐതിഹ്യത്തിന്റേതല്ലെന്നും രേവതി പറയുന്നു. രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തിനിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ടെന്നാണ് നടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നത്. രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ട് . രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വര്‍ഗീയവാദികള്‍ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട് ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മനസിലാകും. രാമന്‍ ‘ഉത്തമപുരുഷന്‍’ ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്റേതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാന്‍ ആവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here