ബിജു രമേശിൻെറ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണമെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് യുഡിഎഫ് എംഎൽഎക്കെതിരെ അന്വേഷണം വന്നാലും അതിനെയൊക്കെ ധീരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന് കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്. പിണറായി വിജയന് വിചാരിച്ചാലൊന്നും യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചിട്ട ബാറുകൾ തുറക്കാൻ രമേശ് ചെന്നിത്തലക്ക് ഒരുകോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം, എന്നാൽ ആരോപണം നിഷേധിച്ച ചെന്നിത്തല ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.