പ്രായപൂർത്തിയായ സ്ത്രീകൾ ലൈംഗികതൊഴിൽ ചെയ്യുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി

0
1180

ലൈംഗികതൊഴിലിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി, ഇമ്മോറൽ ട്രാഫിക്കിങ് പ്രെവെൻഷൻ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിചാരണ നടക്കവെയാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്, ലൈംഗിക തൊഴിൽ ചെയ്തതിന് അറസ്റ്റിലായ മൂന്ന് സ്ത്രീകളെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയായ സ്ത്രീക്ക് ഏത് തൊഴിലും സ്വീകരിക്കാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ ശിക്ഷിക്കുന്നതിന് നിയമമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മലാഡിൽ നിന്ന് പിടികൂടിയ മൂന്ന് യുവതികളെ നേരത്തെ മെട്രോപൊളിറ്റിൻ മജിസ്‌ട്രേറ്റ് ശിക്ഷിച്ചിരുന്നു, ഇ വിധിക്കെതിരെ ഇവർ അപ്പീലിൽ സമർപ്പിച്ചു, തുടർന്ന് കേസ് ബോംബെ ഹൈക്കോടതിയിൽ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here