പ്രിയങ്കാ ഗാന്ധിയുടെ ആവശ്യത്തിന് യോഗി സർക്കാരിന്റെ അനുമതി; യുപിയിലെ കുടിയേറ്റ തൊഴിലാളികൾക്ക് കോൺഗ്രസിന്റെ സഹായഹസ്തം

0
152

കുടിയേറ്റ തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുന്നതിനായി 1000 ബസുകള്‍ക്ക് സർവ്വീസ് നടത്താൻ കോൺഗ്രസിനെ അനുവദിക്കണമെന്ന പ്രിയങ്കാഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗിസർക്കാർ. നേരത്തെ രാഹുൽ ഗാന്ധി ദില്ലിയിലെ തൊഴിലാളികളുടെ വിഷയം ഉയർത്തിക്കൊണ്ട്വന്നതിന് പിന്നാലെയാണ് തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസിന് കോൺഗ്രസിന് അനുവാദം നൽകണമെന്ന ആവശ്യം പ്രിയങ്ക ഉയർത്തിയത്. വീഡിയോ സന്ദേശം രൂപേണയാണ് പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ആവശ്യത്തിന് പിന്തുണയേറിയതോടെ യുപി സർക്കാർ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. ബസുകളുടെ നമ്പറും വിവരങ്ങളും ഡ്രൈവര്‍മാരുടെ പേരും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് യു.പി സര്‍ക്കാര്‍.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. നമ്മുടെ ബസുകള്‍ അതിര്‍ത്തിയില്‍ പെട്ടിരിക്കുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെ എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി ആയിരക്കണക്കിന് തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അവരെ സഹായിക്കാം. ഞങ്ങളുടെ ബസുകള്‍ക്ക് അനുമതി നല്‍കൂ’- ഇതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം. നേരത്തെ രാജസ്ഥാനില്‍ നിന്ന് പ്രിയങ്കയുടെ നിര്‍ദേശപ്രകാരം തൊഴിലാളികളെയും കൊണ്ട് ബസുകള്‍ എത്തിയെങ്കിലും യു.പി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here