‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, കോവിഡ് മറയാക്കി വേട്ടയാടുന്നു’; മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

0
44

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അന്താരാഷ്ട്ര മാധ്യമസംഘടനകള്‍ രംഗത്ത്. മോദി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെല്‍ജിയം ആസ്ഥനമായ അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കരിനിയമങ്ങള്‍ പിന്‍വലിക്കുക. പേടിക്കാതെ അധിക്ഷേപങ്ങളേല്‍ക്കാതെ മാധ്യമപ്രവര്‍ത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ‘ഗ്ലോബല്‍ മീഡിയ ഗ്രൂപ്പ്’ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ മോദി കോവിഡിനെ ഉപയോഗിക്കുകയാണെന്ന് പ്രസ് അസോസിയേഷനും ആരോപിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ 55ഓളം മാധ്യമപ്രവര്‍ത്തകരെ ഭരണകൂടം ലക്ഷ്യംവെച്ചുവെന്ന് ‘റൈറ്റ് ആന്റ് റിസ്‌ക് അനാലീസിസ്’ ഗ്രൂപ്പിന്റെ പഠനത്തില്‍ പറയുന്നു. സിദ്ധീഖ് കാപ്പനെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവെ, ദവാല്‍ പട്ടേല്‍, കമല്‍ ശുകഌതുടങ്ങിയവര്‍ക്കെതിരെയും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here