More

  കെജരിവാള്‍ ‘ആര്‍എസ്എസ് ചാരന്‍’; അണ്ണാ ഹസാരെ സമരത്തിന്റെ പിന്നിലെ കഥകൾ പറഞ്ഞ് പ്രശാന്ത് ഭൂഷൺ

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ സമരം യുപിഎ സര്‍ക്കാറിനെതിരെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആര്‍എസ്എസ് ശ്രമമായിരുന്നെന്ന് വെളിപ്പെടുത്തി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും സമര നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യാ ടുഡേയുടെ ഇന്ത്യ ടുമാറോ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡില്‍ രാജ്ദീപ് സര്‍ദേസായിയുമായുള്ള അഭിമുഖത്തിലാണ് അണ്ണാ ഹസാരെ സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ ആക്ടിവിസ്റ്റ് കൂടിയായ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ പിതാവ് ശാന്തി ഭൂഷനും അഭിമുഖത്തില്‍ പങ്കാളിയായിരുന്നു.

  അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആദ്യമുതല്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍. സമരത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍എസ്എസ് ആയിരുന്നതിന് അന്ന് തനിക്ക് അറിവില്ലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് കാര്യങ്ങള്‍ വ്യക്തമാണ്. അണ്ണാ ഹസാരെ ഈ മുതലെടുപ്പ് അറിവില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ അരവിന്ദ് കെജരിവാള്‍ അങ്ങനെയല്ല. ആര്‍എസ്എസുമായുള്ള ബന്ധം കെജ്രിവാളിന്റെ അറിവോടെയാണ്. അത് കൂടുതല്‍ വ്യക്തമനാക്കുന്നതാണ് നിലവിലെ കാര്യങ്ങളെന്നും, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

  ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഇന്ത്യയിലെ നിയമത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഫാസിസ നിലപാടുകളെ കുറിച്ചും ഇരുവരും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി.

  Avoid 'petty politics', pay attention to Kejriwal's security: AAP to Centre | Business Standard News

  ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം വേണ്ടത്ര ശ്രദ്ധിക്കാതെയായിരുന്നെന്നും അതോര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ട്. വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് അത്തരമൊരു കാര്യം സംഭവിച്ചത്. ആപ്പ് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബി.ജെ.പിയെയും മോദിയെയും അധികാരത്തിലെത്താന്‍ പരോക്ഷമായി സഹായിക്കുകയും ചെയ്തന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

  Here's Understanding The Psychology Of Arvind Kejriwal's AAP And Why People Voted For Them | Youth Ki Awaaz

  ആം ആദ്മിയുടെ തുടക്കത്തിന് കാരണമായ അണ്ണാ ഹസാരെക്കൊപ്പം സമരത്തില്‍ പങ്കെടുത്ത കാര്യത്തിലും പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാറിനെ തകര്‍ത്ത് അഴിമതിയുടേയും ഫാസിസത്തിന്റെ ഭരണകൂടമായ മോദി സര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതിന് ആ സമരം കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷയത്തില്‍ പ്രശാന്ത് ഭൂഷന്റെ ഖേദം പ്രകടനം.

  Humour | The 3rd umpire | Page 2

  ഏറെ കാലമായി ബിജെപി സര്‍ക്കാറിനെതിരേയും മോദി സര്‍ക്കാറിനെതിരേയും കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായണ് പ്രശാന്ത് ഭൂഷണ്‍. കഴിഞ്ഞ ദിവസം മന്‍ കി ബാത്തിനും ജിഡിപി തകര്‍ച്ചക്കും പിന്നാലെ മോദിയെ രൂക്ഷമായി പരിഹസിച്ച് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ യു.എ.ഇ അധികൃതർ

  സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് .

  അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍

  റിയാദ്: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ്‌നിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിക്കുകയും വിമാനത്താവളങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സൗദി...

  കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കടത്ത്‌ സംഘമാണ് പിന്നിലെന്ന് സംശയം

  കൊണ്ടോട്ടി: അബുദാബിയില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ...

  സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274,...

  ഇന്ത്യയിൽ ശത്രു ബിജെപി, കേരളത്തിൽ എൽഡിഎഫ്, സ്വർണക്കടത്തിൽ ചർച്ച വഴി തിരിച്ച് വിടുന്നതിന് പകരം മറുപടി പറയാൻ സർക്കാർ തയാറാവണം; രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി

  ഇന്ത്യയിൽ മുഖ്യശത്രു ബിജെപിയാണെന്നും കേരളത്തിൽ എൽഡിഎഫ് ആണെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു, തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ ബിജെപി ശത്രു ആവുന്നില്ല, അവർ ഇവിടെ ഇല്ല,...
  - Advertisement -

  More Articles Like This

  - Advertisement -